ബംഗളുരുവിലെ മെട്രോ ട്രെയിൻ സർവ്വീസ് നമ്മ മെട്രോ എന്നാണറിയപ്പെടുന്നത്. നമ്മ മെട്രോ എന്നാൽ നമ്മുടെ മെട്രോ എന്നാണർത്ഥം.......
മുഖ്യമന്ത്രി സിദ്ധരാമയ്യയും ഭാര്യ ബി എം പാർവ്വതിയും പ്രതികളായ, ഏറെ പ്രമാദമായ മുഡക്കേസിൽ നാൽപ്പത്തഞ്ചുകോടി വിലമതിക്കുന്ന 34 പ്ലോട്ടുകൾ കൂടി ഇഡി കണ്ടുകെട്ടി. ഇതോടെ 252 പ്ലോട്ടുകളും പണവും കെട്ടിടവും ഉൾപ്പെടെ 440 കോടിയുടെ വസ്തുവകകളാണ് ഇതുവരെ ഇഡി കണ്ടുകെട്ടിയത്. ......
ലഖ്നൗ: വനിതാ ഡോക്ടർ ഗർഭിണിയായ മുസ്ലീം യുവതിയെ മതം കാരണം ചികിത്സിക്കാൻ വിസമ്മതിച്ചെന്ന് പരാതി. ഉത്തർപ്രദേശിലെ ജൗൻപൂർ ജില്ലയിലെ ഒരു ആശുപത്രിയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ......
ന്യൂഡൽഹി: ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായിയെ ലക്ഷ്യമിട്ട് സുപ്രീംകോടതിയിൽ നടന്ന അതിക്രമശ്രമം രാജ്യവ്യാപകമായി ഞെട്ടലുളവാക്കി. ബാർ കൗൺസിൽ ഓഫ് ഡൽഹിയിൽ രജിസ്റ്റർ ചെയ്ത ഒരു അഭിഭാഷകനാണ് "സനാതൻ ധർമ്മത്തിന്റെ അപമാനം സഹിക്കില്ല ഇന്ത്യ" എന്ന മുദ്രാവാക്യം മുഴക്കി കോടതിക്കുള്ളിൽ കലഹം സൃഷ്ടിച്ചത്.
സുരക്ഷാ ഉദ്യോഗസ്ഥർ ഉടൻ തന്നെ ഇയാളെ പിടികൂടി നീക്കി. ......
മാട്രിമോണി സൈറ്റിലൂടെ പരിചയപ്പെട്ട യുവാവ് രണ്ടേകാൽ കോടി രൂപ തട്ടിയെടുത്തെന്ന പരാതിയുമായി അധ്യാപിക. ബെംഗളുരുവിൽ താമസിക്കുന്ന 59കാരിയാണ് യുഎസ് പൗരനായ അഹൻ കുമാർ എന്നയാൾക്കെതിരെ പരാതി നൽകിയത്. ......
കൂട്ട മതംമാറ്റത്തിന് ശ്രമിച്ചെന്ന കേസിൽ അമേരിക്കൻ പൗരൻ അറസ്റ്റിൽ. ജയിംസ് വാട്സൻ എന്നയാളെയാണ് മഹാരാഷ്ട്ര പൊലീസ് അറസ്റ്റ് ചെയ്തത്. മഹാരാഷ്ട്രയിൽ ഭിവണ്ടിയിലെ ചിംപിപാഡയിലാണു സംഭവം. ഗ്രാമീണരെ കൂട്ടമായി മതപരിവർത്തനം നടത്താൻ ശ്രമിച്ചെന്ന കേസിലാണ് പൊലീസിന്റെ നടപടി. ജയിംസ് വാട്സൻ ഉൾപ്പെടെ മൂന്നു പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ വെള്ളിയാഴ്ച നടന്ന പ്രാർഥനാ സംഗമത്തിൽ 35 ഗ്രാമീണർ പങ്കെടുത്തെന്ന് പ്രദേശവാസി നൽകിയ പരാതിയിൽ പറയുന്നു. ......
ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ് രണ്ടു ഘട്ടമായി നടക്കും. നവംബർ ആറിനാണ് ആദ്യഘട്ടം.......
ഡൽഹിയിൽ എംബിബിഎസ് വിദ്യാർത്ഥിനി കൂട്ടബലാത്സംഗത്തിനിരയായി. ഹരിയാനയിലെ ജിന്ദ് സ്വദേശിനിയായ പതിനെട്ടുകാരിയാണ് കൂട്ടബലാത്സംഗത്തിനിരയായത്.......
സിവിൽ സപ്ലൈസ് അഴിമതി കേസിൽ ഹൈക്കോടതിയിൽകൂടി നിരപരാധിത്വം തെളിയിക്കാനുള്ള സുവർണാവസരം അല്ലേ ലഭിച്ചിരിക്കുന്നതെന്ന് അടൂർ പ്രകാശ് എംപിയോട് സുപ്രീംകോടതി. കേസിൽ 475 ദിവസം വൈകി സംസ്ഥാന സർക്കാർ നൽകിയ അപ്പീൽ ഫയലിൽ സ്വീകരിച്ച കേരള ഹൈക്കോടതിയുടെ നടപടി ചോദ്യംചെയ്ത് അടൂർ പ്രകാശ് സമർപ്പിച്ച ഹർജിയിലാണ് സുപ്രീംകോടതിയുടെ ചോദ്യം. ......
മധ്യപ്രദേശിലും രാജസ്ഥാനിലുമായി 14 കുട്ടികളുടെ മരണത്തിനിടയാക്കിയ ചുമ മരുന്ന് നിർമിച്ച ശ്രഷൻ ഫാർമയുടെ ലൈസൻസ് റദ്ദാക്കാൻ നടപടി തുടങ്ങി. കമ്പനിക്ക് തമിഴ്നാട് സർക്കാർ ഉടൻ നോട്ടീസ് നൽകിയേക്കും. ......